അയോധ്യ : അയോധ്യയില്‍ രാമലല്ല വിഗ്രഹത്തിന്റെ 'പ്രാണപ്രതിഷ്ഠ'യോടെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മോദി ആചാരപരമായ ചടങ്ങുകള്‍...
അയോധ്യ : അയോധ്യയില്‍ രാമലല്ല വിഗ്രഹത്തിന്റെ 'പ്രാണപ്രതിഷ്ഠ'യോടെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മോദി ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം. വിഷ്ണുവിന്റെ പൂജയ്ക്ക് പ്രധാനമാണ് ഈ ദിനം എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രാമലല്ലയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്ററുകള്‍ പുഷ്പങ്ങള്‍ വര്‍ഷിച്ചു.
കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യും. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ദേശീയ അവാര്‍ഡ് ജേതാവായ ഗായകന്‍ സോനു നിഗം 'രാം സിയ രാം'ഭജന്‍ അവതരിപ്പിച്ചു.രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രത്യേക പ്രസാദംക്ഷണിതാക്കള്‍ക്ക് കൈമാറി.
COMMENTS