ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ആഘോഷങ്ങളോട് അനുബന്ധിച്ച് ജനുവരി 22ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ...
'ജനുവരി 22ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ പശ്ചിമ ബംഗാളിലെ യുവാക്കള്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ആഘോഷങ്ങളില്‍ സന്തോഷിക്കാം,' മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ട് മജുംദാര്‍ എക്സില്‍ കുറിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഈ തീരുമാനം.
Key words: Ayodhya Ram Temple, BJP, West Bengal
COMMENTS