Rahul Gandhi stopped from entering temple in Assam
ഭുവനേശ്വര്‍: അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം.
നേരത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് തടയുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവം വിവാദമായപ്പോള്‍ അസമിലെ എംപിയെയും എംഎല്‍എയെയും മാത്രം ക്ഷേത്രത്തിലേക്ക് കടത്തിവിടാമെന്നും രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ കടത്തിവിടാനാകില്ലെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
അതേസമയം അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദര്‍ശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Keywords: Rahul Gandhi, Assam, Temple, Police
COMMENTS