Rahul Gandhi is against BJP about Bilkis Bano case
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനുകേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലൂടെയാണ് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്.
ബി.ജെ.പി ക്രിമിനലുകളുടെ രക്ഷാധികാരിയാണെന്ന് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ രാജ്യത്തിന് വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ നീതിയെ കൊന്നുകളയുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചു.
ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികള്‍ രണ്ടാഴ്ചയ്ക്കകം ജയിലില്‍ തിരിച്ചെത്തണമെന്നും നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Rahul Gandhi, B.J.P, Bilkis Bano case
COMMENTS