ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും പഴക്കൂടയുമായി തോട്ടത്തിലേക്ക് നടന്നു, അവിടെ നിന്നും പറിച്ചെടുത്ത ഓറഞ്ചുമായി തിരച്ചുവന്ന...
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും പഴക്കൂടയുമായി തോട്ടത്തിലേക്ക് നടന്നു, അവിടെ നിന്നും പറിച്ചെടുത്ത ഓറഞ്ചുമായി തിരച്ചുവന്ന് ജാം തയ്യാറാക്കാന്‍ തുടങ്ങി. പോയവര്‍ഷത്തിന്റെ അവസാനദിനത്തില്‍, അവസാന മണിക്കൂറുകളില്‍ കാഴ്ചക്കാരിലേക്ക് അതിമധുരം നിറച്ച ഒരു വീഡിയോയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഇരുവരും ഒന്നിച്ച യൂട്യൂബ് വീഡിയോയ്ക്ക് ഏഴു ലക്ഷത്തിലധം വ്യൂവാണ് ഇതുവരെലഭിച്ചത്.
സഹോദരി പ്രിയങ്ക ഗാന്ധിയുടേതാണ് പാചകക്കുറിപ്പെന്നും അത് താന്‍ തയ്യാറാക്കുന്നുവെന്നും വീഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്. അതീവ സന്തോഷത്തോടെ അമ്മ സോണിയയും ഒപ്പം ചേരുന്നുണ്ട്.
ഭാരത് ജോഡോ യാത്ര അല്ലെങ്കില്‍ ഐക്യ ഇന്ത്യക്ക് വേണ്ടിയുള്ള മാര്‍ച്ച് എന്ന ബാനറില്‍ തന്റെ യൂട്യൂബ് ചാനലില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജാം നിര്‍മ്മിക്കുന്ന പ്രക്രിയ രാഹുല്‍ ഗാന്ധി അപ്ലോഡ് ചെയ്തു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിഭവങ്ങളുമായി പൊരുത്തപ്പെടാന്‍ താന്‍ പഠിച്ചതെങ്ങനെയെന്നും സോണിയ ഗാന്ധി പങ്കുവെച്ചു. 'ഞാന്‍ ഇവിടെ വന്നപ്പോള്‍, ഇന്ത്യന്‍ രുചികളോട്, പ്രത്യേകിച്ച് മുളകിനോട് പൊരുത്തപ്പെടാന്‍ എനിക്ക് സമയമെടുത്തുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.
സംസാരത്തിനിടയില്‍ 'ബി.ജെ.പിക്കാര്‍ക്ക് ജാം വേണമെങ്കില്‍ അതും കിട്ടും. എന്താ മമ്മീ പറയുന്നത്?' ഒരു അലുമിനിയം പാത്രത്തിനുള്ളില്‍ ചെറിയ തീയില്‍ പഴങ്ങളുടെ പള്‍പ്പും പഞ്ചസാരയും കലര്‍ന്ന മിശ്രിതം ഇളക്കുന്നതിനിടയില്‍ രാഹുല്‍ ചോദിച്ചു. എന്നാല്‍ 'അവര്‍ അത് നമുക്ക് നേരെ എറിയും, എന്ന് ചിരിച്ചുകൊണ്ട് സോണിയ ഗാന്ധി മറുപടി നല്‍കിയപ്പോള്‍ ഇരുവരും പൊട്ടിച്ചിരിച്ചു. ഒപ്പം ''അത് നല്ലതാണ്, എങ്കില്‍ നമുക്ക് അത് വീണ്ടും എടുക്കാമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരുടേയും ചിരി കാഴ്ചക്കാരിലേക്കും പകര്‍ന്നു.
ജാം ഉണ്ടാക്കിയ ശേഷം അവര്‍ ചെറിയ ജാറുകളിലാക്കി അതില്‍ ഒരു സന്ദേശം പിന്‍ ചെയ്തു - 'സ്‌നേഹത്തോടെ, സോണിയയില്‍ നിന്നും രാഹുലില്‍ നിന്നും- എന്നായിരുന്നു ആ സന്ദേശം. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ലോഗോയാണ് യൂട്യൂബ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Key words: Rahul Gandhi, Soniya Gandhi, Orange Marmalade
COMMENTS