കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമ...
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്ന യാത്രയയപ്പ്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാര്‍ട്ടി, സംഘടന പ്രതിനിധികളായ സന്ദീപ് ജി വാര്യര്‍, എസ്. ജയശങ്കര്‍, കെ.സി സുരേഷ്, അരുണ്‍ നാഥ്, കെ.എം ഷൈജു, മുരളീധര്‍ മരോട്ടിക്കല്‍ നന്ദികേശ്വര്‍, പി.അവിനാശ്, രശ്മി സജി, ശോഭന സുരേഷ് കുമാര്‍, സുധീര്‍, പി.എന്‍ സിന്ധു, ബേബി കിരീടം, ഭരത് ഗോണ, അജി പൊട്ടശ്ശേരി, വി.വി അനില്‍, സോമന്‍ ആലപ്പാട്ട്, എ.എ കമല്‍, സി.വി ദേവദാസ് എന്നിവരും പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ഉണ്ടായിരുന്നു.
തൃശൂര്‍, എറണാകുളം ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 3.10 ന് നേവല്‍ ബേസില്‍ നിന്ന് ഹെലികോപ്ടറില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3.39 നാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്.
Key words: Narendra Modi, Kerala, Delhi
COMMENTS