Prakash Javadekar MP about probe against Veena Vijayan
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കര്‍ എം.പി. സി.എം.ആര്‍.എല്ലും വീണ വിജയന്റെ എക്‌സാലോജിക്കും തമ്മില്‍ നടത്തിയത് കുറ്റകൃത്യം തന്നെയാണെന്നും അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, അഴിമതി നിരോധന നിയമം പ്രകാരമുള്ള കുറ്റകൃത്യമാണ് വീണ വിജയന്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പ്രതികരണം.
വിഷയം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള സി.പി.എം പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നും എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാല്‍ എല്ലാം മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകളുമായി ബന്ധപ്പെട്ട് സി.പി.എം - ബി.ജെ.പി ഒത്തുകളി നടക്കുന്നുയെന്ന കോണ്‍ഗ്രസിന്റെ ആരോപണവും അദ്ദേഹം തള്ളി.
Keywords: Prakash Javadekar MP, Veena Vijayan, Probe
COMMENTS