കൊച്ചി: ആലത്തൂരിലെ പോലീസ് - അഭിഭാഷക തര്‍ക്കത്തില്‍ ഡിജിപിയോട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 18ന് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാന...
കൊച്ചി: ആലത്തൂരിലെ പോലീസ് - അഭിഭാഷക തര്‍ക്കത്തില്‍ ഡിജിപിയോട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 18ന് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉത്തരവിട്ടത്.
പോലീസുകാര്‍ പൊതുജനങ്ങളോട് മാന്യമായിപെരുമാറണമെന്ന് കോടതിയുടെ നിര്‍ദ്ദേശം പാടെ ലംഘിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സേനാംഗങ്ങള്‍ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിപിക്കും കോടതി പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.
എന്നാല്‍ ഇവയൊന്നും പാലിക്കാത്ത നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഉത്തരവില്‍ പറയുന്നു.
സഭ്യമല്ലാത്ത പെരുമാറ്റവും മോശമായ ഭാഷയുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രയോഗിച്ചത്. ഇത് അവസാനിപ്പിക്കാന്‍ ഡിജിപി നടപടി സ്വീകരിക്കണം.
സര്‍ക്കുലര്‍ ഇറക്കുന്നത് കൊണ്ട് ഒന്നും നടക്കുന്നില്ലെന്ന് വ്യക്തമാവുകയാണെന്നും കോടതി ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവില്‍ പറയുന്നു.
പത്ത് ദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോള്‍പൊലീസ് മേധാവി ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനില്‍ എസ് ഐയും അഭിഭാഷകനും തമ്മില്‍ തര്‍ക്കം നടന്നത്. അപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ അക്വിബ് സുഹൈലും എസ്.ഐ റിനീഷുമായാണ് തര്‍ക്കമുണ്ടായത്. എടോ, പോടോ വിളികളും കൈചൂണ്ടി ഭീഷണിയുമായി തര്‍ക്കം രൂക്ഷമാകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
COMMENTS