Police arrested Rahul Mamkootathil again
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. മറ്റ് മൂന്നു കേസുകളില്‍ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഈ മൂന്നു കേസുകളില്‍ റിമാന്‍ഡ് ചെയ്യുന്നതിനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളാണിതെല്ലാം. ഇതില്‍ ഒരു കേസില്‍ മാത്രമാണ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
ഇതിന്റെ ജാമ്യ ഹര്‍ജി ബുധനാഴ്ച തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് പെട്ടെന്നുള്ള സര്‍ക്കാര്‍ നീക്കം. ഇതേതുടര്‍ന്ന് ഈ കേസുകളിലും ജാമ്യാപേക്ഷ നല്‍കുമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
Keywords: Police, Rahul Mamkootathil, Again
COMMENTS