PM Modi today in Thrissur to address BJP's women meet
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശൂരില്‍. ബി.ജെ.പി നംഘടിപ്പിച്ചിരിക്കുന്ന `സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങി രണ്ടരയോടെ റോഡു മാര്‍ഗം സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തുന്ന പ്രധാനമന്ത്രിയെ ബി.ജെ.പി നേതാക്കള്‍ സ്വീകരിക്കും.
തുടര്‍ന്ന് അവിടെ നിന്നും റോഡ് ഷോ ആരംഭിക്കും. ഒരു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയശേഷം മൂന്നു മണിയോടെ തേക്കിന്‍കാട് മൈതാനത്തു നടക്കുന്ന രണ്ടു ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
തുടര്‍ന്ന് 4.30 യോടെ റോഡ് മാര്‍ഗം തിരികെ കുട്ടനെല്ലൂരെത്തി ഹെലികോപ്റ്ററില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് തിരിക്കും.
Keywords: PM Modi, Women meet, Thrissur
COMMENTS