അവതാരകയായും നടിയായും വലിയ ആരാധക പെരുമയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ കൂടിയാണ് പേളീ മാണി. പേളിക്കും മകള്‍ക്കും ഒപ്പം നടനായ ശ്രീനിഷ് ...
അവതാരകയായും നടിയായും വലിയ ആരാധക പെരുമയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ കൂടിയാണ് പേളീ മാണി. പേളിക്കും മകള്‍ക്കും ഒപ്പം നടനായ ശ്രീനിഷ് അരവിന്ദും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇരുവര്‍ക്കും മറ്റൊരു പെണ്‍കുഞ്ഞ് കൂടി ജനിച്ച വിവരം ഇന്നലെ ശ്രീനിഷ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇന്നിതാ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പേളി പുറത്തുവിട്ടിരിക്കുകയാണ്. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയായതിന്റെ സന്തോഷംകൂടി പേളി പങ്കുവെച്ചു. പ്രസവം കഴിഞ്ഞ് ആദ്യമായി കുഞ്ഞിനെ കൈയ്യില്‍ കിട്ടിയ നിമിഷമെന്ന് പറഞ്ഞാണ് പേളി എത്തിയിരിക്കുന്നത്. മകളെ തന്റെ കൈയ്യിലേക്ക് ആദ്യമായി തന്നപ്പോഴുള്ള ചിത്രമാണെന്നും നടി സൂചിപ്പിച്ചിരുന്നു.
പേളിയുടെ കുറിപ്പ് ഇങ്ങനെ 'ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു. ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും. ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്.
നിങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ചെന്നും പ്രാര്‍ഥനകള്‍ നേര്‍ന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേര്‍ത്ത് പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,'.. പേളി പറയുന്നു.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേര്‍ളി മാണിയും 2018 ഡിസംബര്‍ 22നാണ് വിവാഹിതരായത്. ദമ്പതികളുടെ ആദ്യ മകള്‍ നിലയ്ക്കും ആരാധകരേറെയാണ്. പേളീ മാണിയുടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞ് നിലയുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരെ അറിയിക്കാറുണ്ട് താരം.
Key words: Pearly Maneey, Baby, Sreenish Aravind
COMMENTS