രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കലാരംഗത്ത് നാല്‍പത് വര്‍ഷമായി ചിരഞ്ജീവി ...
രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കലാരംഗത്ത് നാല്‍പത് വര്‍ഷമായി ചിരഞ്ജീവി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ആശംസകളുമായി നിവരവധി പേര്‍ എത്തിയെങ്കിലും മകന്‍ നല്‍കിയ അഭിനന്ദനമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ പിതാവിന് ആശംസകള്‍ അറിയിച്ച് രാം ചരണ്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 'ചിരഞ്ജീവിക്ക് അഭിമാനകരമായ 'പത്മവിഭൂഷണ്‍'! ഇന്ത്യന്‍ സിനിമയ്ക്കും ഈ സമൂഹത്തിനും നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ബഹുമതിക്കും അംഗീകാരത്തിനും ഭാരത സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അങ്ങേയറ്റം നന്ദി. ഒപ്പം ഇത്രയും വലിയൊരു പിന്തുണ നല്‍കിയതിന് ആരാധകര്‍ക്കും നന്ദി.
മമ്മൂട്ടി, ഖുശ്ബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിരഞ്ജീവിക്ക് ആശംസകളുമായി എത്തിയിരുന്നു.
Key words: Ram Charan Theja, Chiranjeevi, Padmavibhoshan
COMMENTS