കൊച്ചി: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ അവതാര്‍ എന്ന സ്ഥാപനത്തിന്റെ 'ദ് ടോപ് സിറ്റീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ...
കൊച്ചി: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ അവതാര്‍ എന്ന സ്ഥാപനത്തിന്റെ 'ദ് ടോപ് സിറ്റീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
ഒരുകോടിയില്‍ താഴെ ജന സംഖ്യയുയുള്ള 64 നഗരങ്ങളുടെ പട്ടികയില്‍ നിന്നാണ് കൊച്ചിയെ തിരഞ്ഞെടുത്തത്. നാലാം സ്ഥാനം തിരുവനന്തപുരത്തിനാണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കും വെല്ലൂരിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. കോഴിക്കോടിനാണ് 11-ാം സ്ഥാനം.
2022ല്‍ ആദ്യ പഠനം നടത്തിയപ്പോള്‍ കൊച്ചിയും കോഴിക്കോടും പട്ടികയില്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവ കണക്കിലെടുത്താണ് കൊച്ചിയെ തിരഞ്ഞെടുത്തത്.
ഒരുകോടിയിലേറെ ജനസംഖ്യയുള്ള നഗരം, അതില്‍ താഴെയുള്ള നഗരം എന്നിങ്ങനെ ആകെ 113 നഗരങ്ങളിലായിരുന്നു പഠനം.
Key words: Women safety, Kochi, Avathar
COMMENTS