കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ ഏറ്റവും അധികം ഇടംപിടിക്കുന്ന ഒന്നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ. രാജ്യത്തിനകത്തും പുറത്തും വലിയ ര...
കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ ഏറ്റവും അധികം ഇടംപിടിക്കുന്ന ഒന്നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ. രാജ്യത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് പ്രതിഷ്ഠയോട് അനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലടക്കം വാഹന റാലിയും കൂറ്റന്‍ പരസ്യ ബോര്‍ഡുകളും ഉള്‍പ്പെടെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ് ചിത്രയും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിക്കണമെന്നുമാണ് ചിത്ര വീഡിയോയില്‍ പറയുന്നത്.
'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12. 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നാണ് വീഡിയോയില്‍ ചിത്ര പറയുന്നത്.
കഴിഞ്ഞ ദിവസം അയോദ്ധ്യയില്‍ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു.
Key words: Ayodhya Ram Temple, KS Chithra
COMMENTS