കോഴിക്കോട് : കൂട്ടുകാരോടൊപ്പം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേ...
കോഴിക്കോട് : കൂട്ടുകാരോടൊപ്പം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ (17) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.10 ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അതിദാരുണമായ അപകടം ഉണ്ടായത്.
കോഴിക്കോട് കടപ്പുറത്ത് നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു.
ട്രാക്കില്‍ കുട്ടികളെയും സ്‌കൂട്ടറും കണ്ട് ട്രെയിന്‍ നിര്‍ത്താതെ ഹോണ്‍മുഴക്കി. എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയെങ്കിലും ആദില്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുക്കാനാണ് ശ്രമിച്ചത്. ഇതോടെ തീവണ്ടി തട്ടുകയും അരയ്ക്ക് താഴേക്ക് വേര്‍പെട്ട ആദിലിന്റെ മൃതദേഹം നൂറു മീറ്റര്‍ ദൂരം ട്രെയിന്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസാണ് ഇടിച്ചത്.
Key words: Train, Accident, Student Death
 

 
							     
							     
							     
							    
 
 
 
 
 
COMMENTS