Navakerala sadas in Ernakulam started today
കൊച്ചി: സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെതുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് തൃക്കാക്കര മണ്ഡലത്തിലും വൈകുന്നേരം അഞ്ചിന് പിറവം മണ്ഡലത്തിലുമാണ് ഇന്നത്തെ സദസ്.
അതേസമയം തൃക്കാക്കര മണ്ഡലത്തില്‍ സദസിന്റെ വേദിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായ സാഹചര്യത്തിലും കരിങ്കൊടി പ്രതിഷേധവും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും സദസില്‍ പങ്കെടുക്കും. മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലിനും ആന്റണി രാജുവിനും പകരക്കായി മന്ത്രിസഭയിലെത്തിയതാണ് ഇരുവരും.
Keywords: Navakerala sadas, Today, CM, Bomb threat
COMMENTS