ബെഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ മുസ്ലീം പള്ളികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായ...
ബെഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ മുസ്ലീം പള്ളികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായി സംസ്ഥാന ബിജെപി എംഎല്‍എ ബസനഗൗഡ യത്നാല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്നും സര്‍വേ നടത്തണമെന്നും ബസനഗൗഡ അവകാശപ്പെട്ടു.
ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ പള്ളിക്കും അയോധ്യയിലെ ബാബറി മസ്ജിദിന് സമാനമായ ഗതി വരുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യത്നാല്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഡല്‍ഹിയിലെ കുത്തബ് മിനാറിലേതിന് സമാനമായി വിജയപുരയിലെ മസ്ജിദുകളിലും സര്‍വേ നടത്താന്‍ എഎസ്‌ഐക്ക് കത്തെഴുതിയതായി യത്‌നാല്‍ പറഞ്ഞു. എഎസ്ഐ അനുകൂല മറുപടി നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവായ യത്‌നാല്‍ വ്യക്തമാക്കി.
Key words: Karnataka, BJP, MLA, Ayodhya Temple
COMMENTS