ചെന്നൈ: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2:30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 1975ല്‍ ലൗ ലെറ്റര്...
ചെന്നൈ: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2:30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
1975ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്.
തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. 12 ഹിന്ദി ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.
ബുധനാഴ്ച ചെന്നൈയില്‍ ആണ് സംസ്‌കാരം.
Key words: KJ Joy, Music Director
COMMENTS