കോഴിക്കോട്: മുക്കത്തെ അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അ...
കോഴിക്കോട്: മുക്കത്തെ അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ് 74) ആണ് മരിച്ചത്.
എറണാകുളത്ത് പോയി മടങ്ങിവരവേ ഒരു തിയേറ്റര്‍ കെട്ടിടം കാണാനായി ഇറങ്ങിയ ഇദ്ദേഹം തിയേറ്റര്‍ സന്ദര്‍ശിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. തലയിടിച്ച് വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിച്ചതോടെ രക്ഷിക്കാനായില്ല.
Key words: Passed Away, K.O Joseph
COMMENTS