തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനം നടത്തിയ മലയ...
തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനം നടത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടിയുടെ പ്രസംഗം ഞൊടിയിടയിലാണ് വൈറലായത്. എന്നാല്‍ പ്രസംഗം വലിയ വിവാദമായ സ്ഥിതിക്ക് ആരോപണങ്ങള്‍ക്ക് മറുപടിയുമായി എംടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പ്രസംഗം മാദ്ധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് പ്രതികരിക്കയാണ് പ്രസംഗ വിവാദം സംബന്ധിച്ച തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്ന് എം.ടി പറഞ്ഞു. റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ത്ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകുമെന്നും ഇതു സംബന്ധിച്ച വിവാദത്തിനും ചര്‍ച്ചയ്ക്കും തന്റെ പ്രസംഗവുംതാനും ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയില്‍ വച്ച് മുഖ്യ പ്രഭാഷകനായ എംടി നടത്തിയ പ്രസംഗമാണ് വിവാദമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ വിമര്‍ശനമാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇഎംഎസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്ന് എംടി പറഞ്ഞു. തെറ്റുപറ്റിയാല്‍ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവായിരുന്നു ഇഎംഎസ്. അതുകൊണ്ടാണ് ഇഎംഎസ് മഹാനായ നേതാവായതെന്നും എം.ടി ചൂണ്ടിക്കാട്ടി. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും എംടി പ്രസംഗ മധ്യേ വ്യക്തമാക്കിയിരുന്നു. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി വാസുദേവന്‍ നായര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
Key words: MT Vasudevan Nair, Speech, Pinarayi Vijayan
COMMENTS