കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തില്‍ പ്രതികരിച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മ...
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തില്‍ പ്രതികരിച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നും മന്ത്രി പ്രതികരിച്ചു.
'എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്. മന്ത്രിക്ക് ഇതില്‍ എന്താണ് റോളെന്ന് വാര്‍ത്ത നല്‍കിയവര്‍ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തില്‍ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും' മന്ത്രി പറഞ്ഞു.
Key words: Minister , Muhammad Riaz, Controversy, RepublicDay
COMMENTS