ന്യൂഡല്‍ഹി: മെഹ്റൗളി-ഗുഡ്ഗാവ് റോഡിലെ ഡല്‍ഹിയിലെ അവസാന ഗ്രാമമായ അയാ നഗറില്‍ കുറഞ്ഞ താപനില 3 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ തുടര്‍ച്ചയായ ...
ന്യൂഡല്‍ഹി: മെഹ്റൗളി-ഗുഡ്ഗാവ് റോഡിലെ ഡല്‍ഹിയിലെ അവസാന ഗ്രാമമായ അയാ നഗറില്‍ കുറഞ്ഞ താപനില 3 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഈ ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള രാത്രി ഡല്‍ഹി രേഖപ്പെടുത്തി.
ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എന്‍സിആര്‍) തണുപ്പും ഇടതൂര്‍ന്ന മൂടല്‍മഞ്ഞും ഉള്ളതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 3.9 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തിയിരുന്നു. ലോഡി റോഡില്‍ 3.4 ഡിഗ്രി, സഫ്ദര്‍ജംഗില്‍ 3.6, റിഡ്ജില്‍ 3.9, പാലത്തില്‍ 5.8 എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് ഐഎംഡി അറിയിച്ചു.
ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കാരണം ഡല്‍ഹിയിലേക്കുള്ള പതിനെട്ട് ട്രെയിനുകള്‍ 1-6 മണിക്കൂര്‍ വൈകി.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഡല്‍ഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലെ കാഴ്ച പരിധി പുലര്‍ച്ചെ 5:30 ന് 200 മീറ്ററായിരുന്നു. ഇന്ന് രാവിലെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞ് കാഴചയെ മറച്ചു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 9 മണിക്ക് 365 ആയിരുന്നു.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തണുപ്പും മൂടല്‍മഞ്ഞുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു.
തണുപ്പ് കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത 3 ദിവസത്തേക്ക് രാജ്യതലസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസായി മാറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
Key words: Winter, Cold Wave, Red Alert
COMMENTS