വാഷിംഗ്ടണ്‍ : റഷ്യന്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഗ്രൂപ്പ് ജനുവരി 12ന് തങ്ങളുടെ കോര്‍പ്പറേറ്റ് സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യുകയും ജീവനക്കാരുടെ...
വാഷിംഗ്ടണ്‍: റഷ്യന്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഗ്രൂപ്പ് ജനുവരി 12ന് തങ്ങളുടെ കോര്‍പ്പറേറ്റ് സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യുകയും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് ചില ഇമെയിലുകളും രേഖകളും മോഷ്ടിക്കുകയും ചെയ്തതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തല്‍.
സൈബര്‍ സുരക്ഷാ വ്യവസായത്തില്‍ നോബെലിയം അല്ലെങ്കില്‍ മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്നറിയപ്പെടുന്ന ഒരു റഷ്യന്‍ ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിനു പിന്നാലെന്നാണ് മൈക്രോസോഫ്റ്റിന്റെ കണ്ടെത്തല്‍. പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഒന്നിലധികം അക്കൗണ്ടുകളിലുടനീളം ഒരേ പാസ്വേഡ് ഉപയോഗിച്ച് കമ്പനിയുടെ സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറിയത് .
മൈക്രോസോഫ്റ്റ് കോര്‍പ്പറേറ്റ് ഇമെയില്‍ അക്കൗണ്ടുകളുടെ 'വളരെ ചെറിയ ശതമാനം' ആക്സസ് ചെയ്യാന്‍ റഷ്യന്‍ ഗ്രൂപ്പിന് കഴിഞ്ഞുവെന്നും അതില്‍ സീനിയര്‍ ലീഡര്‍ഷിപ്പ് ടീമിലെ അംഗങ്ങളുടേയും അതിന്റെ സൈബര്‍ സുരക്ഷ, നിയമ, മറ്റ് പ്രവര്‍ത്തനങ്ങളിലുള്ള ജീവനക്കാരുടേയും മെയിലുകള്‍ ഉള്‍പ്പെടുന്നുവെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.
Key words: Microsoft, Hacked
COMMENTS