പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമായി തെളിഞ്ഞ മകരജ്യോതിയില്‍ ഭക്തിയുടെ നിറവില്‍ ശബരിമല. മകരസംക്രമ സന്ധ്യയില്‍ ദീപാരാധനയ്ക്ക് ശേഷ...
പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമായി തെളിഞ്ഞ മകരജ്യോതിയില്‍ ഭക്തിയുടെ നിറവില്‍ ശബരിമല. മകരസംക്രമ സന്ധ്യയില്‍ ദീപാരാധനയ്ക്ക് ശേഷം മകര ജ്യോതിയും മകരവിളക്കും ദൃശ്യമായതോടെ അയ്യന്റെ പൂങ്കാവനം ശരണ മന്ത്രങ്ങളുടെ കൊടുമുടിയിലെത്തി.
നേരത്തേ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ശരംകുത്തിയില്‍ നിന്ന് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും മറ്റ് വിശിഷ്ടാതിഥികളും സ്വീകരിച്ച് തന്ത്രിക്കും മേല്‍ശാന്തിക്കും കൈമാറി.
തുടര്‍ന്നാണ് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടന്നത്. സര്‍വ്വാഭരണ വിഭൂഷിതനായ അയ്യപ്പന്‍ പ്രത്യേക ഭാവത്തിലേക്ക് മാറിയതോടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും, മകരവിളക്കും തെളിഞ്ഞത്.
Key words: Makarajyothi, sabarimala
COMMENTS