Makara vilakku: Heavy rush of pilgrims at Sabarimala
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് ഒരുങ്ങി ശബരിമല സന്നിധാനം. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന് സന്നിധാനത്തടക്കം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
നിലവില്‍ സന്നിധാനത്ത് ഒന്നര ലക്ഷത്തിലധികം ഭക്തജനങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സന്നിധാനത്തു നിന്നും ഭക്തര്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മാത്രമേ പമ്പയില്‍ തടഞ്ഞിരിക്കുന്ന ഭക്തരെ അവിടേക്ക് കടത്തിവിടുകയുള്ളൂ.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരാണ് പമ്പയില്‍ കൂടുലുള്ളത്. അവര്‍ക്ക് കാത്തു നില്‍ക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാന്‍ അധികമായി 1000 പൊലീസുകാരെക്കൂടി സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം എന്നിവിടങ്ങളിലായി അധികമായി വിന്യസിച്ചിട്ടുണ്ട്.
Keywords: Sabarimala, Makaravilakku, Heavy rush, Police
COMMENTS