Magnitude 7.6 earthquake hits Japan
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് ഒന്നര മണിക്കൂറിനിടെ 21 ഭൂചലനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഇതേതുടര്‍ന്ന് വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു, റോഡുകള്‍ വിണ്ടുകീറി. ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
സുനാമി മുന്നറിയിപ്പ് ലഭിച്ച ഫുക്കയി, നോര്‍തേണ്‍ ഹൊയ്‌ഗോ, ഹൊക്കായ്‌ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി എന്നിവിടങ്ങളില്‍ ശക്തമായ തിരയടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തുതുടങ്ങി.
Keywprds: Japan, Earthquake, Tsunami, Magnitude 7.6
COMMENTS