ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കര്‍ണാടകയില്‍ വന്‍ മാറ്റത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളില്‍...
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കര്‍ണാടകയില്‍ വന്‍ മാറ്റത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളില്‍ പകുതിയോളം പേരെ (എംപിമാര്‍) മാറ്റാന്‍ ബിജെപി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനി സീറ്റ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗംഗ-ഹവേരി, ബാംഗ്ലൂര്‍ നോര്‍ത്ത്, ബെല്ലാരി, റായ്ച്ചൂര്‍, ബെല്‍ഗാം, ബീജാപൂര്‍, മാണ്ഡ്യ, കോലാര്‍, ചിക്കബെല്ലാപൂര്‍, ചാമരാജനഗര്‍, ദാവന്‍ഗെരെ, തുംകൂര്‍, കൊപ്പല്‍ എന്നീ മണ്ഡലങ്ങളില്‍ നിലവിലെ എംപിമാര്‍ക്ക് പകരം പുതിയ എംപിമാരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്.
പ്രായാധിക്യം, മുന്‍ ടേമിലെ മോശം പ്രകടനം, ഭരണവിരുദ്ധ വികാരം തുടങ്ങിയ ആശങ്കകള്‍ പരിഹരിക്കാനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമായാണ് സിറ്റിംഗ് എംപിമാരെ മാറ്റാനുള്ള കാരണമായി പറയുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ മാറ്റം. നവംബറില്‍ ബിജെപി കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നിയമിച്ചത് ശ്രദ്ധേയമാണ്. നളിന്‍ കുമാര്‍ കട്ടീലിന് പകരക്കാരനായാണ് നിയമിച്ചത്.
Key words: Lok Sabha Election, BJP, MP
COMMENTS