Karuvannur bank fraud case
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി തള്ളി. കൊച്ചി പി.എം.എല്‍.എ കോടതിയാണ് ഹര്‍ജി തള്ളിയത്.
രേഖകള്‍ കിട്ടാത്തതിനാല്‍ തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വേണമെന്നായിരുന്നു ആവശ്യം.
അതേസമയം ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ ഇ.ഡി രേഖകള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
COMMENTS