JDU - NDA discussions in Bihar
ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയേറുന്നു. ഇതേതുടര്‍ന്ന് എന്‍ഡിഎയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച സജീവമാക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതേതുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നിതീഷ് കുമാറിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി.
മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നുമാണ് ജെഡിയു മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുലയെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി ഇത് അംഗീകരിച്ചാല്‍ ജെഡിയു എന്‍ഡിഎ സഖ്യത്തോടൊപ്പം ചേരുമെന്നും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
ഇതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ നിതീഷ് കുമാര്‍ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.
അതേസമയം നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ഇന്ത്യ സഖ്യം ശ്രമം നടത്തുന്നുണ്ട്. അതുമാത്രമല്ല നിതീഷ് കുമാറിനെ സ്വീകരിക്കുന്നതില്‍ ബി.ജെ.പിയിലും ഭിന്ന അഭിപ്രായമാണുള്ളത്. എന്തായാലും രാഷ്ട്രീയ നാടകത്തിന്റെ അന്ത്യം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Bihar, JDU, NDA, Chief minister,
COMMENTS