പതിനായിരത്തോളം പുരുഷന്മാര്‍ പങ്കെടുക്കുന്ന വന്‍ ചടങ്ങാണ് ജപ്പാനിലെ നഗ്‌നോത്സവം. അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഏ...
പതിനായിരത്തോളം പുരുഷന്മാര്‍ പങ്കെടുക്കുന്ന വന്‍ ചടങ്ങാണ് ജപ്പാനിലെ നഗ്‌നോത്സവം. അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഏറെ ആവേശത്തോടെയാണ് അവിടെയുള്ള പുരുഷന്മാര്‍ കാത്തിരിക്കുന്നത്. പുരുഷന്മാര്‍ക്ക് മാത്രം പങ്കാളിത്തമുള്ള ഈ ചടങ്ങിലേക്ക് ഇക്കൊല്ലം സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്.
ചരിത്രപരമായ നീക്കമെന്ന നിലയില്‍, ജപ്പാനിലെ ഒരു ദേവാലയം അതിന്റെ ചരിത്രത്തില്‍ ആദ്യമായി 'നഗ്‌നപുരുഷന്‍' ഉത്സവത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളെ അനുവദിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവ പട്ടണത്തിലുള്ള കൊനോമിയ ദേവാലയം സംഘടിപ്പിക്കുന്ന ഒരു പരമ്പരാഗത ചടങ്ങാണ് ഹഡക മത്സുരി എന്നറിയപ്പെടുന്ന ഈ ഉത്സവം. ഫെബ്രുവരി 22 നാണ് ഈ ഉത്സവം നടക്കുക.
ഈ വര്‍ഷം, 40 സ്ത്രീകള്‍ക്ക് 'പുരുഷന്മാര്‍ക്ക് മാത്രമുള്ള' ഉത്സവത്തിന്റെ ചില ആചാരങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവാദമുണ്ട്. എന്നിരുന്നാലും, അവര്‍ പൂര്‍ണ്ണമായും വസ്ത്രം ധരിച്ച്, പരമ്പരാഗത ഹാപ്പി കോട്ട് ധരിച്ചാണ് പരിപാടിയില്‍ പങ്കെടുക്കുക. പരിപാടിയില്‍ 'നവോയിസാസ' എന്ന ചടങ്ങില്‍ മാത്രമേ സ്ത്രീകള്‍ പങ്കെടുക്കു. അത് തുണിയില്‍ മുള ാെപാതിഞ്ഞ് ആരാധനാലയത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങാണിത്.
കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ക്ക് പഴയതുപോലെ ഉത്സവം നടത്താന്‍ കഴിഞ്ഞില്ല, അക്കാലത്ത് ഞങ്ങള്‍ക്ക് സ്ത്രീകളില്‍ നിന്ന് ധാരാളം അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നുവെന്ന് സംഘാടക സമിതിയിലെ ഉദ്യോഗസ്ഥന്‍ മിത്സുഗു കതയാമ പറഞ്ഞു. ''മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സജീവമായ വിലക്കുണ്ടായിരുന്നില്ലെന്നും എന്നാല്‍ അവര്‍ സ്വമേധയാ ഉത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ അവര്‍ പൂര്‍ണമായും നഗ്‌നരായിട്ടല്ല ചടങ്ങിലേക്ക് എത്തുന്നത്. അവര്‍ കുറഞ്ഞ അളവിലുള്ള വസ്ത്രങ്ങള്‍ ധരിക്കും. സാധാരണയായി കോണകം പോലെയുള്ള ജാപ്പനീസ് 'ഫണ്ടോഷി' എന്നു വിളിക്കുന്ന വസ്ത്രവും ഒപ്പം ഒരു ജോടി വെളുത്ത സോക്‌സുകളും ധരിക്കുന്നു. അവയെ 'ടാബി' എന്നാണ് വിളിക്കുന്നത്.
പുരുഷന്മാര്‍ ആദ്യമണിക്കൂറുകളില്‍ ക്ഷേത്രപരിസരത്ത് ഓടുകയും തണുത്ത വെള്ളം ഉപയോഗിച്ച് സ്വയം ശുദ്ധീകരിക്കുകയും തുടര്‍ന്ന് പ്രധാന ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്യുന്നു.
ക്ഷേത്രത്തിലെ പുരോഹിതന്‍ ചില വടികളും ചില്ലകളും ജനാലയിലൂടെ ആളുകള്‍ക്കിടയിലേക്ക് എറിയുന്നു. ഇവ കണ്ടെത്തുകയാണ് കൂടിയിരിക്കുന്ന പുരുഷന്മാര്‍ ചെയ്യേണ്ടത്. ഭാഗ്യ വടികള്‍ എന്നു കരുതപ്പെടുന്ന ഈ വടികളും ചില്ലകളും കണ്ടെത്താനുള്ള ശ്രമത്തില്‍ പുരുഷന്മാര്‍ തമ്മില്‍ ഒരു ചെറിയ യുദ്ധം തന്നെ അവിടെ നടക്കുമെന്ന് സാരം. ഈ വടികള്‍ ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണും അടുത്ത ഒരു വര്‍ഷത്തേക്ക് അത് തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം. ഏകദേശം അര മണിക്കൂര്‍ക്കൊണ്ട് വടിയും ചില്ലയുമൊക്കെ 'ഭാഗ്യശാലികള്‍' സ്വന്തമാക്കിയിരിക്കും. ഇതോടെ ചടങ്ങും അവസാനിക്കും. എന്നാല്‍ പരിപാടിയുടെ അവസാനം തിക്കിലും തിരക്കിലും പെട്ട് ചതവുകളോടും പരിക്കുകളോടും കൂടിയാണ് പുരുഷന്മാര്‍ വീടുകളിലേക്ക് മടങ്ങാറുള്ളത്.
Key words: Japan, Naked Man Festival, Women, History
COMMENTS