മാലിദ്വീപ് വിവാദത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഇസ്രായേല്‍. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പങ്കാളിയായി. ലോകമെമ്പാട...
മാലിദ്വീപ് വിവാദത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഇസ്രായേല്‍. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പങ്കാളിയായി. ലോകമെമ്പാടും ഉള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാന്‍ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും എംബസി പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഇസ്രയേല്‍ നീക്കം.
ലക്ഷദ്വീപിലെ ജലശുദ്ധീകരണ പദ്ധതി ആരംഭിക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലായിരുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നാളെ തന്നെ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്', ഇസ്രായേല്‍ എംബസി എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
Keyv Words: Israel, India, Modi, Maldives
COMMENTS