ന്യൂഡല്‍ഹി : പാകിസ്ഥാനിലേക്ക് കടന്നുകയറി തീവ്രവാദ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതിനു പിന്നാലെ ഇറാനിലെ നിരവധി ഭീകരകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍...
ന്യൂഡല്‍ഹി : പാകിസ്ഥാനിലേക്ക് കടന്നുകയറി തീവ്രവാദ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതിനു പിന്നാലെ ഇറാനിലെ നിരവധി ഭീകരകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് പാക് മാധ്യമങ്ങള്‍ രംഗത്തെത്തി. അതിനു പിന്നാലെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ പാകിസ്ഥാന്‍ ഇറാനില്‍ തിരിച്ചടിച്ചതായാണ് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം ഈ ആക്രമണങ്ങള്‍ എപ്പോള്‍ നടന്നുവെന്നോ എവിടെ നടന്നുവെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നുമില്ല. ഇപ്പോഴിതാ പാകിസ്ഥാന്‍ ആക്രമണം നടത്തിയ കാര്യം സമ്മതിച്ച് ഇറാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനയുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ തിരിച്ചടിയുണ്ടായിരിക്കുന്നതെന്ന് വിവരം.
Key words: Iran, Pakisthan
COMMENTS