ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളും പകുതി ദിവസത്തേക്ക് അടച്ചിടാന്‍ ഡല്‍ഹ...
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളും പകുതി ദിവസത്തേക്ക് അടച്ചിടാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍ (യുഎല്‍ബികള്‍), സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ പകുതി ദിവസം അടഞ്ഞുകിടക്കും. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞത്.
അയോധ്യയില്‍ നടക്കുന്ന രാം ലല്ലയുടെ 'പ്രാണ്‍ പ്രതിഷ്ഠാ' ചടങ്ങ് താന്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ജനുവരി 22ന് ശേഷം താന്‍ ഉത്തര്‍പ്രദേശിലെ ക്ഷേത്ര നഗരിയിലെത്തി കുടുംബാംഗങ്ങളോടൊപ്പം ശ്രീരാമനെ വണങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
COMMENTS