കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംഘത്തിന് നേരെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംഘത്തിന് നേരെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് സംഘം പ്രദേശത്ത് റെയ്ഡ് നടത്തിയത്.
ഇതിനിടെ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വസതിക്ക് സമീപമെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 200-ലധികം പ്രദേശവാസികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ അര്‍ദ്ധസൈനിക സേനയെയും വളയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തു.
Key words: E.D, Attack, West Bengal


COMMENTS