കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് ആരോപണം. പരേഡിന് പൊലീസ് ...
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് ആരോപണം. പരേഡിന് പൊലീസ് വാഹനത്തിനു പകരം കരാറുകാരന്റെ വാഹനം ഉപയോഗിച്ചതാണ് മന്ത്രിയെ വിവാദത്തിലേക്ക് അയച്ചത്. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാല്‍ മന്ത്രി റിയാസ് മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് അഭിവാദ്യം സ്വീകരിച്ചത്.
അതേസമയം, പൊലീസിന്റെ പക്കല്‍ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണമാണ് കമ്മീഷണര്‍ നല്‍കിയത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. റിപ്പബ്ലിക് ദിന പരേഡിലേക്കായി പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടിരുന്നുവെന്ന് വാഹന ഉടമ പറഞ്ഞു. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എ.ആര്‍. ക്യാംപിലെ ജീപ്പാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇതെല്ലാം തെറ്റിച്ചാണ് ഇക്കുറി മന്ത്രി സ്വകാര്യ വാഹനത്തില്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത്.
Key words : Muhammad Riyaz, Minister, Kerala, Republic day Celebration
COMMENTS