വാഷിംഗ്ടണ്‍: പറന്നുയര്‍ന്ന ഉടന്‍ വാതില്‍ ഇളകി തെറിച്ചതോടെ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. വാതിലും അതിന്റെ ഫ്യൂസ്ലേജിന്റ...
വാഷിംഗ്ടണ്‍: പറന്നുയര്‍ന്ന ഉടന്‍ വാതില്‍ ഇളകി തെറിച്ചതോടെ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. വാതിലും അതിന്റെ ഫ്യൂസ്ലേജിന്റെ ഒരു ഭാഗവും പൊട്ടിത്തെറിച്ചതോടെ വിമാനം താഴെയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. യുഎസിലെ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ വെള്ളിയാഴ്ചയാണ് സംഭവം.
174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന്‍ എക്സിറ്റ് ഡോറാണ് ഇളകിമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-9 ങഅത വിമാനത്തിലാണ് ആശങ്ക പടര്‍ത്തിയ രംഗങ്ങള്‍ നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ ഒരു ബോയിംഗ് സാങ്കേതിക സംഘം തയ്യാറാണെന്ന് ബോയിംഗ് എയര്‍പ്ലെയിന്‍സ് പറഞ്ഞു.
Key Words: Flight, Door Opened, Accident
COMMENTS