ചെന്നൈ: ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. ഉദരത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കയില്...
ചെന്നൈ: ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. ഉദരത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.
സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
'കളിയൂഞ്ഞാല്‍' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.
Key words: Ilayaraja, Bhavatharini, Passed away
COMMENTS