വാഷിംഗ്ടണ്‍: യെമന്‍ ഹൂതി വിമതര്‍ ചെങ്കടലില്‍ യുഎസ് യുദ്ധക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയും യു.കെയും സംയു...
വാഷിംഗ്ടണ്‍: യെമന്‍ ഹൂതി വിമതര്‍ ചെങ്കടലില്‍ യുഎസ് യുദ്ധക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയും യു.കെയും സംയുക്തമായി ഹൂതി വിമത കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ഹൂതികള്‍ അമേരിക്കന്‍ കപ്പലിനെ ലക്ഷ്യം വെച്ചത്.
യെമനിലെ ഹൂതി വിമതര്‍ ഞായറാഴ്ച ചെങ്കടലില്‍ ഒരു അമേരിക്കന്‍ ഡിസ്‌ട്രോയറിനു നേരെ കപ്പല്‍ വിരുദ്ധ ക്രൂയിസ് തൊടുത്തുവിട്ട മിസൈല്‍ അമേരിക്ക തകര്‍ക്കുകയും ചെയ്തു.
ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരെ ആഴ്ചകളോളം നീണ്ടുനിന്ന ആക്രമണങ്ങളെത്തുടര്‍ന്ന് വിമതര്‍ക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും വെള്ളിയാഴ്ച ആക്രമണം തുടങ്ങിയതിന് ശേഷം ഹൂതികള്‍ നടത്തിയ ആദ്യ വെടിവെപ്പാണിത്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്പിലേക്കുള്ള ഏഷ്യന്‍, മിഡ് ഈസ്റ്റ് ഊര്‍ജവും ചരക്ക് കയറ്റുമതിയും സൂയസ് കനാലുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക ഇടനാഴിയാണ് ഹൂത്തികള്‍ ലക്ഷ്യമിടുന്നത്.
2014ല്‍ യെമന്റെ തലസ്ഥാനം പിടിച്ചെടുത്ത ഇറാനുമായി സഖ്യത്തിലേര്‍പ്പെട്ട ഷിയാ വിമത ഗ്രൂപ്പായ ഹൂത്തികള്‍ ആക്രമണത്തെപ്പറ്റി ഉടന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അതേസമയം, പുതിയ ആക്രമണത്തിന് യുഎസ് പ്രതികാരം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണണം. എന്നിരുന്നാലും 'ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ല എന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
Key words: Houthi Rebels, Attack, US Warship
COMMENTS