കോട്ടയം : കോട്ടയത്ത് മാന്നാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്നും വീട്ടമ്മ തെറിച്ചുവീണു. മാന്നാനം സ്വദേശി കൊച്ചുറാണി എന്ന വീട്ടമ്...
കോട്ടയം : കോട്ടയത്ത് മാന്നാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്നും വീട്ടമ്മ തെറിച്ചുവീണു. മാന്നാനം സ്വദേശി കൊച്ചുറാണി എന്ന വീട്ടമ്മയാണ് ബസിന്റെ വാതിലില്‍ സമീപം നില്‍ക്കവേ റോഡിലേക്ക് തെറിച്ചു വീണത്.
ബസ്സില്‍ നിന്നും വീണ് റോഡില്‍ ഇവര്‍ മലക്കം മറിഞ്ഞ് ഉരുളുന്നതായി നിരീക്ഷണ ക്യാമറയില്‍ നിന്ന് വ്യക്തമാണ്.
ബസില്‍ നിന്ന് വീണതിന് പിന്നാലെ നിരവധി വാഹനങ്ങളും കടന്ന് എത്തിയെങ്കിലും മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടാകാതെ രക്ഷപ്പെടാന്‍ സാധിച്ചു. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖത്ത് ചെറിയ പരിക്കുകള്‍ മാത്രമാണ് വീട്ടമ്മയ്ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
Key words: Bus, Accident, woman Injured
COMMENTS