Hollywood actor Christain Oliver and his two daughters killed in plane crash
ലോസാഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ടു മക്കളും വിമാനാപകടത്തില്‍ മരിച്ചു. ക്രിസ്റ്റിയന്‍ ഒലീവര്‍ (51), മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട്ട് ഷാസ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു.
2006 ല്‍ `ദ ഗുഡ് ജര്‍മന്‍' എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ഒലിവര്‍ `സ്പീഡ് റേസര്‍' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിട്ടുണ്ട്.
Keywords: Christain Oliver, Daughters, Plane crash, Killed
COMMENTS