High court grants anticipatory bail to Suresh Gopi
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ചോദ്യം ചെയ്തതിനു പിന്നാലെ ഗുരുതര വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ പരിഷ്‌കരിച്ച് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. അടുത്തുതന്നെ മകളുടെ വിവാഹം നടക്കാന്‍ പോകുന്നതും മുന്നില്‍ കണ്ടിരുന്നു.
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനാലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു പിന്നിലെന്നും ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് വഴി തടഞ്ഞ മാധ്യമപ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.
Keywords: High court, Suresh Gopi, Anticipatory bail, B.J.P
COMMENTS