High court granted bail to SFI workers
കൊച്ചി: തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടുകയും ചെയ്ത കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം. കേസിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഓരോരുത്തരുടെയും മാതാപിതാക്കളിലൊരാള്‍ ജാമ്യം നില്‍ക്കണം, ജാമ്യത്തുക കെട്ടിവയ്ക്കണം, തിരുവനന്തപുരം വിട്ടുപോകരുത്, മൂന്നു മാസം കൂടുമ്പോള്‍ ഹാജര്‍ രജിസ്റ്റര്‍ ഹാജരാക്കണം, കൗണ്‍സിലിങ്ങിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ബന്ധപ്പെടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി പ്രതികളുടെ മാതാപിതാക്കളെ കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Bail, SFI workers, Parents
COMMENTS