ന്യൂഡല്‍ഹി: ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാര്‍ നിലവില്‍ ഗതാഗതി മന്ത്രിയായ ചംപൈ...
ന്യൂഡല്‍ഹി: ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാര്‍ നിലവില്‍ ഗതാഗതി മന്ത്രിയായ ചംപൈ സോറനെ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹേമന്ത് സോറനെ ഇ ഡി ആറ് മണിക്കൂറായി ചോദ്യം ചെയ്ത് വരികയാണ്. സോറന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഹേമന്ത് സോറന്‍ രാജിവയ്ക്കുന്നതായി അറിയിച്ചത്.
സോറന്റെ വസിതിയില്‍ മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഇ ഡി സംഘം 36 ലക്ഷം രൂപയും ചില നിര്‍ണായക രേഖകളും കണ്ടെടുത്തു. ഇ ഡി സംഘം സോറനുമായി ത്സാര്‍ഖണ്ഡിലെത്തിയിട്ടുണ്ട്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
Key words : Hemant Soran, Resigned, Chief Minister, Jharkhand
COMMENTS