Heavy rush at Sabarimala temple
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിവച്ചു.
പതിന്നാലാം തീയതി മുതല്‍ വിര്‍ച്വല്‍ ക്യൂവിന്റെ പരിധി 50,000വും മകരവിളക്ക് ദിനത്തില്‍ 40,000 ആയി കുറച്ചു. മകരവിളക്ക് ദിവസവും തലേന്നും കുട്ടികളും സ്ത്രീകളും എത്താതിരിക്കുന്നതാണ് നല്ലതെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. അതേസമയം 16 മുതല്‍ 20 വരെ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
Keywords: Sabarimala, Heavy rush, Virtual queue
COMMENTS