ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ റെയില്‍ വേയ്ക്ക് കനത്ത നഷ്ടം. മൊറാദാബാദ് ഡിവിഷനില്‍ മാത്രം 2023 ഡിസം...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ റെയില്‍ വേയ്ക്ക് കനത്ത നഷ്ടം. മൊറാദാബാദ് ഡിവിഷനില്‍ മാത്രം 2023 ഡിസംബറില്‍ റിസര്‍വ് ചെയ്ത 20,000 ടിക്കറ്റുകള്‍ റദ്ദാക്കി. ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് ഏകദേശം 1.22 കോടി രൂപ തിരികെ ലഭിച്ചു. ആകെ റദ്ദാക്കിയ റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ 4,230 എണ്ണം ബറേലിയിലും 3,239 ടിക്കറ്റുകള്‍ മൊറാദാബാദിലും 3917 ടിക്കറ്റുകള്‍ ഹരിദ്വാറിലും 2,448 ടിക്കറ്റുകള്‍ ഡെറാഡൂണിലും റദ്ദാക്കിയെന്നാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) രാജ് കുമാര്‍ സിംഗ് അറിയിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി വടക്കേ ഇന്ത്യ കനത്ത മൂടല്‍മഞ്ഞിന്റെയും ശീതക്കാറ്റിന്റെയും പിടിയിലാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരത കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലെ ഉള്‍പ്പെടെ നിരവധി വിമാന സര്‍വീസുകള്‍ വൈകി.
Key words: Fog , Delhi, Railway, Alert
COMMENTS