ന്യൂഡല്‍ഹി : രാമക്ഷേത്ര ഉദ്ഘാടനത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും നിലപാട് സ്വീകരിച്ചെങ്കിലും ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന രാമലല്ലയ...
ന്യൂഡല്‍ഹി : രാമക്ഷേത്ര ഉദ്ഘാടനത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും നിലപാട് സ്വീകരിച്ചെങ്കിലും ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന രാമലല്ലയുടെ (ശ്രീരാമന്റെ വിഗ്രഹം) പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹര്‍ഭജന്‍ സിംഗ് ശനിയാഴ്ച പറഞ്ഞു.
മറ്റുള്ളവര്‍ എന്തു ചെയ്താലും താന്‍ അയോധ്യയിലേക്ക് പോകുമെന്നാണ് ഹര്‍ഭജന്‍ സിംഗിന്റെ നിലപാട്. ഇത് ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിലുള്ള തന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ രാമമന്ദിറിലേക്ക് പോകുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാമെന്നും 'ഭജ്ജി' എന്ന് സ്‌നേഹപൂര്‍വ്വം ആരാധകര്‍ വിളിക്കുന്ന ഹര്‍ഭജന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Key words: Ayodhya Ram Temple, Harbhajan Singh
COMMENTS