Governor is against state government on republic day celebration
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ സംസ്ഥാന സര്‍ക്കാരിനെ ഇകഴ്ത്തിയും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തിയും ഗവര്‍ണര്‍. സംസ്ഥാനത്ത് ബാഹ്യ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മലിനപ്പെടുത്തുന്നുവെന്നും സ്വതന്ത്രമായ സ്ഥാപനങ്ങളാണ് കേരളത്തിന് വേണ്ടതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
അധികാരത്തിനായുള്ള മത്സരങ്ങള്‍ ഭരണനിര്‍വഹണത്തെ ബാധിക്കരുതെന്നു പറഞ്ഞ അദ്ദേഹം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും വിയോജിപ്പുകള്‍ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ സൂപ്പര്‍ പവറാക്കാന്‍ ശ്രമിക്കുകയാണെന്നും ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് ഇന്ത്യ മാറുകയാണെന്നും അഭിപ്രായപ്പെട്ടു.
Keywords: Governor, Government, republic day celebration
COMMENTS