Governor is against CPM leader Brinda Karat
തിരുവനന്തപുരം: തന്നെക്കുറിച്ചുള്ള സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസ്താവന അര്‍ഹിച്ച അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബൃന്ദ കാരാട്ട് ഇതുവരെ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്നും ഗവര്‍ണ്ണര്‍ ചോദിച്ചു.
രാഷ്ട്രീയത്തിലിറങ്ങാന്‍ ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണമെന്നും കേരളത്തിലെ ഏതെങ്കിലും സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കണമെന്നുമായിരുന്നു ബൃന്ദ കാരാട്ടിന്റെ ഗവര്‍ണറിനെതിരെയുള്ള വെല്ലുവിളി.
Keywords: Governor, Brinda Karat, Election
COMMENTS