ആലപ്പുഴ: കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് തുറന്നടിച്ച് ജി.സുധാകരന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനം...
ആലപ്പുഴ: കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് തുറന്നടിച്ച് ജി.സുധാകരന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ സുധാകരന്‍ കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ടെന്നും വിമര്‍ശിച്ചു. കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് വിമര്‍ശനം.
തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ.കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നുവെന്നും പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞുവെന്നും സുധാകരന്‍ വെളിപ്പെടുത്തി.
താന്‍ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
Key words: G. Sudhakaran, Against Kayamkulam Election
COMMENTS