ഡല്‍ഹി: റിപബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. ജയ്പൂരില്‍ എത്തിയ ഫ്രഞ്...
ഡല്‍ഹി: റിപബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. ജയ്പൂരില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്വീകരിച്ചു.
ചടങ്ങുകള്‍ക്കായി വന്‍ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇമ്മാനുവേല്‍ മക്രോണ്‍ രാജസ്ഥാനിലെ ആമ്പര്‍ ഫോര്‍ട്ടും ജന്തര്‍ മന്തറും സന്ദര്‍ശിക്കും.
കൂടാതെ വൈകിട്ട് ആറിന് ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോണ്‍ പങ്കെടുക്കും. പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. നാളെ മക്രോണ്‍ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും.
Key words: French President, India, Repulic Day, Narendra Modi
COMMENTS